പൂ പൂത്തു മിന്നിത്തെന്നും

പൂ പൂത്തു മിന്നിത്തെന്നും യാമം
മഴവില്ലേ എന്താണിന്നും മൌനം 
ഒരു വാക്കും മിണ്ടാതെ ചിരിമുത്തും ചിതറാതെ
ഇതള്‍ വാടും മുല്ലപ്പൂവായ്
മണിമിഴികളിലൊരു ചെറുനനവണിയുകയായ്

അന്തിവെണ്ണിലാവില്‍ അണിമഞ്ഞും പെയ്യുന്നൂ
ഒരു പൂക്കാലം നിന്നെത്തേടുന്നു
കര്‍ണ്ണികാരതീരം ശ്രുതി മീട്ടിപ്പാടുന്നു
ഒരു നക്ഷത്രം വാനില്‍ മിന്നുന്നൂ
നൂപുരങ്ങള്‍ ചാര്‍ത്താനോ നൃത്തം വെയ്ക്കാനോ
പാരിജാതം ചൂടാനോ പൊന്നില്‍ മൂടാനോ
കാത്തുവെയ്ക്കും ഈണങ്ങള്‍ കാതില്‍ മൂളാനോ
കന്നിരാവിൽ കൈത്താരില്‍ പൂവള ചാര്‍ത്താനോ
തേനുലാവും തീരത്തെ മാൻ പോലെ
താണിറങ്ങും തങ്കത്തേരില്‍ നീ വന്നു
ആരാരും കാണാതെ മുന്നില്‍ ഞാന്‍ നിന്നൂ

അന്നു നിന്റെ പാട്ടിന്‍ മൊഴിയെങ്ങോ കേട്ടൂ ഞാന്‍
ഒരു സ്വപ്നത്തില്‍ നിന്നെ കണ്ടൂ ഞാന്‍
മാഞ്ഞു മാഞ്ഞു പോകും നിറസന്ധ്യാരാഗം പോല്‍
ഒരു ജന്മത്തില്‍ എങ്ങോ മാഞ്ഞൂ ഞാന്‍
തിങ്കള്‍ പോലെ ചേലോലും മാടപ്രാവല്ലേ
ഉള്ളിനുള്ളില്‍ ചേക്കേറാന്‍ നീയും പോരാമോ
മുത്തു കോരികോര്‍ക്കാമോ മുത്തം വെയ്ക്കാമോ
ചില്ലുതൂവല്‍ പുല്‍കാമോ പൂന്തേന്‍ നല്‍കാമോ
മാമരങ്ങള്‍ നമ്മള്‍ക്കായ് താലോലം
ചാമരങ്ങള്‍ വീശുന്നുണ്ടേ ഈ രാവില്‍
നീ മാത്രം നീ മാത്രം എന്നും എന്‍ സ്വന്തം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poo Poothu Minnithennum

Additional Info

Year: 
2000

അനുബന്ധവർത്തമാനം