ഒരു തരി ആശ

ഒരു തരിയാശ തൊടുമാകാശം
അടിമുടിയൊഴുകണ.. മധുരാവേശം
ആയുസ്സിതിനു വെറുമൊരു ലേശം
ഈയാം പാറ്റ... കണക്കൊരു നാശം..

കാന്തം റാഞ്ചിയ നീയാം.. ലോഹം
കടലു കുടിച്ചാൽ തീരാ ദാഹം..
വെറുമൊരു മൺതരിയാണീ.. ദേഹം..
എന്തിനു മനുജാ.. മാംസള മോഹം

ഇരുളു വിഴുങ്ങുന്നിന്നൊരു പാതി...
പുലരിയുറങ്ങും നിൻ മറുപാതി...
കൊടുമുടി കയറും.. നിൻ അനുഭൂതി
ഒടുവിൽ നീയോ... നേർത്ത വിഭൂതി

ഒരു തരിയാശ.. തൊടുമാകാശം
അടിമുടിയൊഴുകണ മധുരാവേശം
ആയുസ്സിതിനു വെറുമൊരു ലേശം
ഈയാം പാറ്റ... കണക്കൊരു നാശം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru thari asha