മാങ്ങാപ്പൂള്

മാങ്ങാപ്പൂളു പോലൊരു പ്രായം..
കൊതിയുപ്പിനു പോകുന്നു....
നാവിൽ വെള്ളമൂറണ കാലം
പുളി... കൂട്ടിനു ചേരുന്നു
ഉള്ളിൽ തുളുമ്പണു മധുരം
കൗമാരം... മണമെല്ലാം തൂവി....
ചെറുചിരി  പോലും
ഇതളു വിരിക്കും പൂവുകളാകുന്നു
കണ്ണു കണ്ണിനുള്ളിലുള്ള കടലിനെ നോക്കി
കവിതകളെഴുതുന്നു...
മാങ്ങാപ്പൂളു പോലൊരു പ്രായം
കൊതിയുപ്പിനു പോകുന്നു...
നാവിൽ വെള്ളമൂറണ കാലം
പുളി... കൂട്ടിനു ചേരുന്നു

മാങ്ങാച്ചുന പോലെ വെളുത്തും
മഴ കൊഞ്ചണ പോലെ... ചിരിച്ചും...
പാടാക്കിളി പോലും... മൂളിപ്പാടണ പ്രായം
ചുണ്ടിൽ ചെറുപുഞ്ചിരി തഞ്ചും
കസ്തൂരി മുഖക്കുരു പൊന്തും
കണ്ണിൽ ചെറു പ്രായത്തിന്റെ കുറുമ്പു കിലുങ്ങും
പഴയൊരു നെടുവീർപ്പിൽ  തൊട്ടു തലോടാൻ മാത്രം
കാലം... നിൽപ്പാണ്..

മാങ്ങാപ്പൂളു പോലൊരു പ്രായം
കൊതിയുപ്പിനു പോകുന്നു....
നാവിൽ വെള്ളമൂറണ കാലം...
പുളി കൂട്ടിനു ചേരുന്നു

മിണ്ടാനൊരു നിമിഷം തന്നു....
മൗനത്തിനു മധുരം.... വന്നു
ഈണത്തിലൊരിമ്പം ചേർന്നു നനഞ്ഞു കുതിർന്നു....
കാണുന്നൊരു പൂവിനുമിഷ്ടം...
കേൾക്കുന്നൊരു പാട്ടിലുമിഷ്ടം
നോക്കുന്നതിലെല്ലാം... അവളുടെ ചന്തമുലഞ്ഞു
ഇഷ്ടം മുതൽ ഇഷ്ടം വരെയെന്നോർക്കാൻ മാത്രം
ഞാനും നിൽപ്പാണ്

മാങ്ങാപ്പൂളു പോലൊരു പ്രായം....
കൊതിയുപ്പിനു പോകുന്നു
നാവിൽ വെള്ളമൂറണ കാലം
പുളി..... കൂട്ടിനു ചേരുന്നു
ഉള്ളിൽ തുളുമ്പണു മധുരം
കൗമാരം മണമെല്ലാം തൂവി
ചെറുചിരി  പോലും
ഇതളു വിരിക്കും പൂവുകളാകുന്നു
കണ്ണു കണ്ണിനുള്ളിലുള്ള കടലിനെ നോക്കി
കവിതകളെഴുതുന്നു....
മാങ്ങാപ്പൂളു പോലൊരു പ്രായം
കൊതി കൂട്ടിനു  പോകുന്നു
നാവിൽ വെള്ളമൂറണ കാലം
പുളി കൂട്ടിനു ചേരുന്നു

Full song in Audio Juke Box

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mangappoolu

Additional Info

Year: 
2017