ഒരു കഥ പറയാൻ

ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍ 
ഒരു കഥ പറയാന്‍ വരൂ
നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ
നിലാവിൽ വികാരം നിൻ തംബുരുവിൽ താനേ പാടുന്നു 
നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ
(ഒരു കഥ...)

മോഹമോ പൂമരം മേഘമോ ചാമരം
പ്രേമമോ സാഗരം മാറുമോ മോതിരം
ചിറകടിയാൽ കുയിലിണകൾ തഴുകുംനേരം
പുതുമഴയിൽ കുളിരണിയും പുഴതൻ തീരം
ദാഹം തീരാദാഹമായ് നീയെൻ മൂകവീണയിൽ വന്നേഴു 
വർണ്ണമായലിഞ്ഞതെന്തിനായിരുന്നു
(ഒരു കഥ...)

ഓർമ്മതൻ ഓളവും സ്നേഹമാം തീരവും
പാതിരാത്തെന്നലിൽ പുൽകിയോ തങ്ങളിൽ
രജനികളിൽ മധുചഷകം നിറയും താളം
മുടിയഴകിൽ വിരലൊഴുകും നിഴലിൻ മേളം
മോഹം ഏതോ ജ്വാലയായ് നീയെൻ
പാഴ്ഞരമ്പിലും വന്നാദിമന്ത്രമായ് തിളച്ചതെന്തിനായിരുന്നു
(ഒരു കഥ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru kadha parayan

Additional Info

Year: 
1997

അനുബന്ധവർത്തമാനം