ദേവഗാനം പോലെ - F
ദേവഗാനം പോലെ
ഒരോർമ്മ പൂത്തപോലെ
മൺചെരാതുതേടും പൊൻദീപനാളമായ്
ഒരു കിളിതൻ ചിറകടിയായ്
ഒഴുകി വരാം ഇന്നു ഞാൻ
(ദേവഗാനം...)
ഇണയറിയും സുഖനിമിഷം
നിറനിറയും മധുചഷകം
ചൊടികളിൽ തേൻകിനിയും പുലരികളങ്ങനെ
സിരകളിൽ തീപടരും നിശകളുമങ്ങനെ
അലകടലിൻ വിരിമാറിൽ പുഴയുറങ്ങും
(ദേവഗാനം...)
തരിവളകൾ കഥ പറയും
മിഴിയിണകൾ മലർചൊരിയും
മനസ്സിലെ പൂവനിയിൽ മലരമ്പനങ്ങനെ
മറുകുള്ള മാറിടത്തിൽ മധുചന്ദ്രനങ്ങനെ
ഒരു തണലായ് ഒരു തുണയായ് തഴുകിവരാം
(ദേവഗാനം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Devaganam pole - F
Additional Info
Year:
1997
ഗാനശാഖ: