സ്വപ്നത്തിൻ പൂമരച്ചോട്ടിൽ

സ്വപ്നത്തിന്‍ പൂമരച്ചോട്ടില്‍ 
നിലാവിന്‍ പാനപാത്രം
ദുഃഖങ്ങള്‍ പങ്കു വെയ്ക്കുമ്പോള്‍ 
എനിക്കെന്‍ തോഴി മാത്രം
ഗിറ്റാറിന്‍ കമ്പികള്‍ ഹോയ്
മുത്താടും തുമ്പികള്‍ ഹോയ്
എന്നും നിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു
(സ്വപ്നത്തിന്‍...)

വനഹൃദയം കനകമണിയും മദനനിശയില്‍
ചൊടിയിലൊരു മധുശലഭം 
ചിറകു കുടയും കവിതയുണരും
സിരകളുടെ താളം കേള്‍ക്കാന്‍ പോരൂ
സ്വരമേളം നെയ്യാന്‍ പോരൂ
ആരും കാണാത്തീരംതേടി താനേ പോകുന്നേരം നീയെന്‍ 
ഗാനം പാടാന്‍ പോരൂ
വരദാനം നല്‍കാന്‍ പോരൂ
നീയും ഞാനും ചേരുന്നേരം 
പാലും തേനും പോലെ
നീയെന്‍ മുത്തല്ലേ
മിഴികള്‍ നിറയും കുളിരായ് 
തളിര്‍ക്കുമോ നീയഴകേ
ഇന്നും നിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു
(സ്വപ്നത്തിന്‍...)

കരവലയം സുകൃതമറിയും പുളകനിമിഷം
മടിയിലൊരു വനകുസുമം 
അഴകുവിരിയും മിഴികള്‍ മൊഴിയും
കഥകളുടെ നാണം കൊയ്യാന്‍ പോരൂ
കുയിലീണം കേള്‍ക്കാന്‍ പോരൂ
രാവിന്‍ നെഞ്ചില്‍ താനേ വീഴും 
മഞ്ഞും പൂവും പുളയുമ്പോളെന്‍ 
രാഗം ചൂടാന്‍ പോരൂ
മധുഗീതം പെയ്യാന്‍ പോരൂ
കണ്ണും കണ്ണും തമ്മില്‍ ചേര്‍ന്നാല്‍ കാണാനുണ്ടോ വേറേ
നീയെന്‍ സ്വത്തല്ലേ 
ഹൃദയചഷകം അമൃതാല്‍ 
നിറയ്ക്കുമോ നീ ഇനിയും
ഇന്നും നിന്നെ പ്രേമിക്കുന്നു പ്രേമിക്കുന്നു
(സ്വപ്നത്തിന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swapnathin