മരുന്നോ നല്ല മരുന്ന്
മരുന്നോ നല്ല മരുന്ന്
അരമ്മരുന്ന് പൊടിമ്മരുന്ന്
വാറ്റുമരുന്ന് നീറ്റുമരുന്ന്
മരുന്നോ നല്ല മരുന്ന്
(മരുന്നോ നല്ല മരുന്ന്...)
അരപ്പിരിക്കും മുഴുപ്പിരിക്കും വാറ്റ്മരുന്ന്
അസൂയയ്ക്കും വസൂരിയ്ക്കും നീറ്റുമരുന്ന്
കറക്കിഅടിക്കു കരിമരുന്ന്
കണ്ണുകടിയ്ക്കു പൊടിമരുന്ന്
കഷണ്ടിക്കും പ്രേമത്തിന്നും മറുമരുന്ന്
(മരുന്നോ നല്ല മരുന്ന്...)
വൈദ്യരേ വൈദ്യരേ വയ്യുമ്പം വയ്യുമ്പം
വയറ്റിനകത്തൊരുരുണ്ടുകേറ്റം
അടുത്ത വീട്ടിലെ ചെറുപ്പക്കാരന്റെ കടക്കണ്ണിലെ പൂവ്
കടക്കണ്ണിലെ പൂവ്
അകത്തുനിന്നും മുളച്ചുവന്ന സ്വപ്നത്തിന്റെ വേര്
ഹയ് സ്വപ്നത്തിന്റെ വേര്
സമംസമം ചേര്‍ത്തരച്ചുരുട്ടി പ്രേമമേമ്പൊടി ചേര്‍ത്ത്
കടുക്കയോളം മൂന്നുനേരം കഴിച്ചാല്‍ നിന്റെ
ഉരുണ്ടുകേറ്റവും പെരണ്ടുകേറ്റവും പമ്പകടക്കും
പെണ്ണേ പമ്പ കടക്കും
(മരുന്നോ നല്ല മരുന്ന്...)
വൈദ്യരേ വൈദ്യരേ വയ്യുമ്പം വയ്യുമ്പം
മനസ്സിനകത്തൊരു ലൊട്ടുലൊടുക്ക്
തനിക്കും തരാം
വൈദ്യരേ വൈദ്യരേ വയ്യുമ്പം വയ്യുമ്പം
മനസ്സിനകത്തൊരു ലൊട്ടുലൊടുക്ക്
ഒലക്കചുട്ടാരുനീക്കി ഒരു കഴഞ്ച്
ഇരുമ്പുചുട്ടു തുരുമ്പു നീക്കി അരക്കഴഞ്ച്
എടുത്തുണക്കി പൊടിച്ചുവെച്ചു
ചൂരല്‍ക്കഷായമിട്ട് മടുക്കുവോളം
മൂന്നുനേരം കുടിച്ചാല്‍ നിന്റെ
ലൊട്ടുലൊടുക്കും തട്ടിപ്പും പറപറക്കും അളിയാ
പറപറക്കും
(മരുന്നോ നല്ല മരുന്ന്...)