അളകാപുരി അളകാപുരിയെന്നൊരു നാട്

അളകാപുരി അളകാപുരിയെന്നൊരു നാട് - അതിൽ
അമരാവതിയമരാവതിയെന്നൊരു വീട്
ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ
ആകാശ പെണ്‍കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ 
(അളകാ..)

ഉർവശിക്ക് നൃത്തത്തിനു കാൽച്ചിലമ്പ് കെട്ടുവാൻ
ഉത്രാട നക്ഷത്രപ്പൂ
അണിമുടിയിൽ ചൂടുവാനശ്വതിപ്പൂ
അരഞ്ഞാണത്തുടലിലിടാൻ
ആതിരപ്പൂ - തിരുവാതിരപ്പൂ
തിരുവാതിര തിരുവാതിര തിരുവാതിരപ്പൂ 
അളകാപുരിയളകാപുരിയെന്നൊരു നാട്

മേനകയ്ക്ക് പാദസര പൊന്മണികൽ തീർക്കുവാൻ
മകയിരം നക്ഷത്രപ്പൂ
തളിർവിരലിൽ ചാർത്തുവാനത്തപ്പൂ
തൃക്കാതിൽ കമ്മലിടാൻ ഓണപ്പൂ - തിരുവോണപ്പൂ
തിരുവോണം തിരുവോണം തിരുവോണപ്പൂ 
അളകാപുരിയളകാപുരിയെന്നൊരു നാട്

രംഭയ്ക്ക് പത്മരാഗപ്പൂത്താലം നിറയ്ക്കുവാൻ
രോഹിണീ നക്ഷത്രപ്പൂ
തിരുമാറിൽ തിലോത്തമയ്ക്കായില്ല്യ പൂ
തിരുനെറ്റിക്കുറിയണിയാൻ കാർത്തികപ്പൂ - തൃക്കാർത്തികപ്പൂ
തൃക്കാർത്തിക തൃക്കാർത്തിക തൃക്കാർത്തികപ്പൂ 

അളകാപുരിയളകാപുരിയെന്നൊരു നാട് അതിൽ
അമരാവതിയമരാവതിയെന്നൊരു വീട്
ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ
ആകാശ പെണ്‍കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ

Alakaapuri Alakaapuri | HD Video Song | Agnimrigam Movie