തെന്മല വെണ്മല തേരോടും മല

തെന്മല വെണ്മല തേരോടും മല
പൊന്മലത്തമ്പ്രാനു തിരുനാള്
ആടണം പോൽ പാടണം പോൽ
ആയിരം പൂ നുള്ളി ചൂടണം പോൽ 

മാമ്പൂമഴ മല്ലികപ്പൂമഴ
മലർമഴ പെയ്യുന്ന മാസം - കാറ്റത്ത്
മലർമഴ പെയ്യുന്ന മാസം
മാൻപേടകൾ സഖികളുമൊരുമിച്ച്
മാരനെത്തിരയുന്ന മാസം
ആടണം പാടണം പൂ നുള്ളി ചൂടണം പോൽ 
(തെന്മല...)

മൂന്നാറിലെ മുത്തണിക്കുന്നിനു
മുഖക്കുരു മുളയ്ക്കുന്ന പ്രായം - കവിളത്തു
മുഖക്കുരു മുളയ്ക്കുന്ന പ്രായം
പൂഞ്ചേലകൾ മുറുകുന്ന മാരിൽ
പുളകങ്ങൾ തുളുമ്പുന്ന പ്രായം
ആടണം പാടണം പൂ നുള്ളി ചൂടണം പോൽ 
(തെന്മല...)

പൂന്തേൻ പുഴ പൂനിലാപാല്‍പുഴ
പുടവകൾ കൊടുക്കുന്ന മാസം - ഭൂമിയ്ക്ക്
പുടവകൾ കൊടുക്കുന്ന മാസം
പൂങ്കാവനം പുണരുന്ന കുളിരിനു
പൂമെത്ത വിരിക്കുന്ന മാസം
ആടണം പാടണം പൂ നുള്ളി ചൂടണം പോൽ 

തെന്മല വെണ്മല തേരോടും മല
പൊന്മലത്തമ്പ്രാനു തിരുനാള്
ആടണം പോൽ പാടണം പോൽ
ആയിരം പൂ നുള്ളി ചൂടണം പോൽ 

Thenmala Venmala | Video Song | Agnimrigam Movie