കാർകുഴലീ കരിങ്കുഴലീ

കാര്‍കുഴലീ....
കാര്‍കുഴലീ കരിങ്കുഴലീ 
കാട്ടില്‍ വളരും കല്ലോലിനീ
നീലമലകള്‍ മടിയില്‍ കിടത്തും 
നീയൊരു ഭാഗ്യവതി - ഭാഗ്യവതി
കാര്‍കുഴലീ....

തീരം ചൂടുള്ള മാറോടടുക്കി
നൂറുമ്മനല്‍കിയ നിന്‍ കവിളില്‍
നവനീതമൃദുലമാം ആരുടെ കൈകളീ
നഖമുദ്രയണിയിച്ചൂ
കാറ്റോ - കുളിരോ 
കുളിരോളമിളക്കും കാമരൂപനോ
ഞാനവന്റെ പരിചാരിക - പരിചാരിക
കാര്‍കുഴലീ....

കാലം ആലിംഗനത്തിലൊതുക്കി
രോമാഞ്ചമേകിയ നിന്മാറില്‍
അനുരാഗവിവശമാം ആരുടെകൈകളീ
വനമാലചാര്‍ത്തിച്ചൂ 
കാടോ - കിളിയോ
കളിവള്ളം തുഴയും കാമരൂപനോ
ഞാനവന്റെ പ്രിയനായിക - പ്രിയനായിക

കാര്‍കുഴലീ കരിങ്കുഴലീ 
കാട്ടില്‍ വളരും കല്ലോലിനീ
നീലമലകള്‍ മടിയില്‍ കിടത്തും 
നീയൊരു ഭാഗ്യവതി - ഭാഗ്യവതി
കാര്‍കുഴലീ....

 

Kaarkuzhali Karinkuzhali | HD Video Song | Agnimrigam Movie