ഇടനെഞ്ചിൽ ഇടയ്ക്കതൻ

ഇടനെഞ്ചിൽ ഇടയ്ക്കതൻ തകിലടി
ഇടനെഞ്ചിൽ ഇടയ്ക്കതൻ പൂവിളി
ഇടനെഞ്ചിൽ ഇടയ്ക്കതൻ തകിലടി
ഇടനെഞ്ചിൽ ഇടയ്ക്കതൻ പൂവിളി
തന്നനം തന്നനം തന്നനം തന്നനം തന്നനം മംഗല്യം
തന്നനം തന്നനം തന്നനം  തുമ്പിയ്ക്കും തുമ്പയ്ക്കും മംഗല്യം
ഇടനെഞ്ചിൽ ഇടയ്ക്കതൻ തകിലടി
ഇടനെഞ്ചിൽ ഇടയ്ക്കതൻ പൂവിളി
ഇന്നല്ലോ മംഗല്യം നിശ്ചയതാംബൂലം
പിച്ചകവള്ളികൾ ചക്കരമാവിനെ ചുറ്റും മലർക്കാലം
ഇനി മംഗല്യപ്പൂക്കാലം

തേടിയതൊരു കൽക്കണ്ടം
നേടിയതൊരു പൊൻപണ്ടം
തമ്മിൽച്ചേരണം സ്വർഗ്ഗം നേടണം ഈ ജന്മം
നെഞ്ചിൽ സ്വപ്നമാളുന്നു മാരികൾ പെയ്യുന്നു
താമരകൾ വർണ്ണം പൂശി കേളീഗൃഹം തേടുന്നു

ജീവിതമൊരു സഞ്ചാരം
യാത്രികർ നാമെല്ലാരും
ഒന്നിച്ചീടണം ഒന്നായ്പ്പോകണം ഈ മണ്ണിൽ
ഇനി നൃത്തമാടണം മൺവീണകൾ പാടണം
പൂങ്കനികൾ വീണ്ടും വീണ്ടും സൂര്യാംശുവിൽ മിന്നേണം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Idanenchil idaykkathan

Additional Info

Year: 
2017