പോയ് മറഞ്ഞ കാലം
പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ...
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ..
വർണ്ണമേഴും ചാർത്തും.. മാരിവില്ലുപോലെ
അഴകെഴുന്ന ബാല്യം വരുമോ പ്രിയേ...
ആദ്യാനുരാഗം മധുരം...പ്രിയേ
പോയ് മറഞ്ഞ കാലം വന്നു ചേരുമോ...
ഒരു കുടയ്ക്കു കീഴെ.. നമ്മൾ
മഴ പൊഴിഞ്ഞ പാട്ടു കേട്ടു...
ഒരു മനസ്സിൻ... താളമോടെ
മതിമറന്ന കാലം....
മിഴിയിൽ മന്ദാര തളിരണിയും
ബാല്യം... ചേതോഹരം...
ശ്രുതിയിൽ പൂന്തോപ്പിലാടിപ്പാടിയ...
കൗമാരം മോഹനം...
കുസൃതി ബാല്യത്തിൽ നിന്റെ
കളി വീണ തേങ്ങിയോ...
കുറുമ്പിൻ കൗമാര പ്രായം വിരഹ കാവ്യം
പോയ് മറഞ്ഞ കാലം വന്നു ചേരുമോ...
മഴയും മഞ്ഞും.. വേനലും
മാറി മാറി വന്നുപോയ്...
മടങ്ങുകില്ലാ യാത്രപോയി...
ബാല്യവും കൗമാരവും....
അരികെ മാവിന്റെ മുല്ല വല്ലിയിൽ
പൂക്കുന്നു... യൗവ്വനം....
അകലെ മായുന്നൊരന്തി സൂര്യനോ...
കൂരിരുൾ സാന്ത്വനം...
ഓർമച്ചെപ്പിൽ നിന്നും... ഞാനൊന്നുണർന്നിടട്ടെ...
കാത്തു നിന്നിടാ കാലം... തേരിലേറിടട്ടെ...