നിലാവിന്റെ നഗരമേ

നിലാവിന്റെ... നഗരമേ...
പുലരി മഞ്ഞിൻ.. വഴികളെ
ജമന്തിപ്പൂ മണമുള്ള.. വീടോർമ്മകളെ
ഏതോ വസന്തത്തിൻ ഇതൾ വീണ ജാലകങ്ങൾ
ഒരിക്കലും... തുറക്കാതെ അടഞ്ഞേ പോയ്
നിലാവിന്റെ... നഗരമേ...

അന്നു ലോകം വെളിച്ചത്തിൽ കുളിച്ചിരുന്നു...
നിറങ്ങളും.. സ്വരങ്ങളും.. നിറഞ്ഞിരുന്നു
ഗോപുരത്തിൽ മിനാരത്തിൽ
ഒരേ... തൂവൽ ചിറകുമായ്...
പ്രാവുകൾ പാറി പറന്നിരുന്നു
നിലാവിന്റെ... നഗരമേ...

ദീപങ്ങൾ കണ്ണുചിമ്മി പൊലിഞ്ഞുവല്ലോ..
മനസ്സിലെ.. മധുരങ്ങൾ.. അലിഞ്ഞുവല്ലോ..
വാതിലെല്ലാം അടച്ചിട്ട്.. ഹൃദയങ്ങൾ കെടുത്തിയ
തെരുവൊരു ചുടലയായ്.. കഴിഞ്ഞുവല്ലോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavinte nagarame

Additional Info

Year: 
2017

അനുബന്ധവർത്തമാനം