വേഷത്തിനു റേഷനായി

വേഷത്തിനു റേഷനായി
കല്യാണം ഫാഷനായി 
അയ്യയ്യോ - അയ്യയ്യോ 
പിള്ളേരൊക്കെ പിരിലൂസുകളായി
വേഷത്തിനു റേഷനായി
കല്യാണം ഫാഷനായി 

പുറവും പൊന്നണിയും മാറും
പുറമ്പോക്കു ഭൂമികളായി
നാളീകലോചനമാര്‍ക്കോ
വയറും മുഖവും തിരിയാതായി
വേഷത്തിനു റേഷനായി
കല്യാണം ഫാഷനായി 

രാഷ്ട്രീയം ലോട്ടറിയായീ
സന്യാസം ബിസിനെസ്സായി
വാക്കുകൊണ്ടു വസ്ത്രമഴിയ്ക്കും
സാഹിത്യം ജനകീയമായി
വേഷത്തിനു റേഷനായി
കല്യാണം ഫാഷനായി 

തുമ്മുമ്പോള്‍ സത്യാഗ്രഹമായ്
തൂണുകളും സമരക്കാരായ്
സന്മാര്‍ഗ്ഗം പണ്ടാരാണ്ടോ
പാടിത്തീര്‍ന്ന പഴങ്കഥയായി

വേഷത്തിനു റേഷനായി
കല്യാണം ഫാഷനായി 
അയ്യയ്യോ - അയ്യയ്യോ 
പിള്ളേരൊക്കെ പിരിലൂസുകളായി
വേഷത്തിനു റേഷനായി
കല്യാണം ഫാഷനായി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veshathinu reshanayi

Additional Info

Year: 
1969

അനുബന്ധവർത്തമാനം