അലിയാരുകാക്കാ സ്റ്റൂളീന്നു വീണ്

അലിയാരുകാക്കാ സ്റ്റൂളീന്നു വീണ്  - അള്ളോ
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ്
അണപ്പല്ലു രണ്ടെണ്ണം അയപൊട്ടിവീണ് 
അയപൊട്ടിവീണ് - അയപൊട്ടിവീണ്
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ്

സ്റ്റൂളിനു കേടുവരുത്തല്ലെ കാക്കാ
സുല്ലു പറഞ്ഞെന്നെ ഉന്തീതു കാക്കാ
അലിയാരുകാക്കാ സ്റ്റൂളീന്നു വീണ്

കുത്തിരിക്കും കോലം കണ്ടാല്
ചിരിക്കാന്തോന്നും കരയാനും തോന്നും - അള്ളോ

പണ്ടൊരിക്കലു പാത്തുമ്മാ....
പണ്ടൊരിക്കലു പാത്തുമ്മാ
പണ്ടൊരിക്കലു പാത്തുമ്മാ ബീവിക്ക്
പാലപ്പം തിന്നാന് പൂതി തോന്നി
അയലത്തെ ബീയാത്തു അടക്കുപറഞ്ഞ്
അപ്പം ശുടു ശുടു പാത്തുമ്മാ
(പണ്ടൊരിക്കലു ..)

അരിമാവിളക്കി പാത്തുമ്മാ
ചട്ടീലൊഴിച്ചൂ ബീയാത്തുമ്മാ
അപ്പം ചുട്ടതു കരിഞ്ഞും പോയി
അയലത്തെ ബീയാത്തു പിണങ്ങിപ്പോയി
അങ്ങാടിപ്പാത്തുമ്മാ അരിച്ചിട്ടിപ്പാത്തുമ്മാ
ആയിരം നാക്കുള്ള ബീയാത്തുമ്മാ
അങ്ങാടിപ്പാത്തുമ്മാ അരിച്ചിട്ടിപ്പാത്തുമ്മാ
ആയിരം നാക്കുള്ള ബീയാത്തുമ്മാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aliyaru kaakka