മനസ്സിന്റെ കിത്താബിലെ

മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്
കളിയാക്കിച്ചിരിക്കുമെന്‍ കളിപ്പെണ്ണിന്‍ കരള്‍ച്ചിത്രം
കദനനീര്‍ക്കണം വീണു പടര്‍ന്നുപോയ്
മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്

കെസ്സുപാട്ട് കേള്‍ക്കുമ്പോള്‍ - ബദറൊപ്പന കേള്‍ക്കുമ്പോള്‍
ഞെട്ടിറുന്നുവീഴുമെന്റെ കണ്ണുനീര്‍പ്പൂക്കള്‍ - എന്റെ
കണ്ണുനീര്‍പ്പൂക്കള്‍
മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്

കാത്തിരിപ്പിന്‍ നൊമ്പരത്തില്‍ കറുത്തൊരീ തിരശ്ശീല
മാറുകില്ലേ... 
കാത്തിരിപ്പിന്‍ നൊമ്പരത്തില്‍ കറുത്തൊരീ തിരശ്ശീല
മാറുകില്ലേ - എന്നിനിയും നമ്മളൊന്നാകും - എന്നു
നമ്മളൊന്നാകും
മനസ്സിന്റെ കിതാബിലെ മാണിക്യക്കടലാസ്
മാലിന്റെ മഴയത്ത് നനഞ്ഞുപോയ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manassinte kithaabile

Additional Info

Year: 
1969

അനുബന്ധവർത്തമാനം