ശ്യാമളം ഗ്രാമരംഗം

ശ്യാമളം ഗ്രാമരംഗം കോമളം നീലാകാശം 
ഭാമതന്‍ശരീരമാ പൂമരക്കൊമ്പില്‍ക്കണ്ടു
കാമുകദേഹവും കൂടവേ തൂങ്ങുന്നു 
കാലന്റെ ആലിന്മേല്‍ വാവല്‍പോലെ 
കാമുകദേഹവും കൂടവേ തൂങ്ങുന്നു 
കാലന്‍റെ ആലിന്മേല്‍ വാവല്‍പോലെ 

ഇരട്ടത്തൂക്കം - ഇരട്ടത്തൂക്കം 
കൊമ്പത്തു രണ്ടുതൂക്കം 
ആലിന്‍തുമ്പത്തു രണ്ടുതൂക്കം
കൊമ്പത്തു രണ്ടുതൂക്കം 
ആലിന്‍തുമ്പത്തു രണ്ടുതൂക്കം

രക്തസാക്ഷിയായിപ്പോയി കാമുകനും ഭൈമിയും 
കഷ്ടമെന്നു ചൊല്ലിടുക ദുഷ്ടനായ ലോകമേ 
ഇരട്ടത്തൂക്കം - ഇരട്ടത്തൂക്കം 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyamalam gramarangam

Additional Info

Year: 
1969