വിദ്യാർത്ഥിനി ഞാൻ
വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍
പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍
കാമദേവന്‍ പണിചെയ്ത കലാശാലയില്‍
(വിദ്യാര്‍ഥിനി..)
കണ്മുനയാം തൂലികയാല്‍ കാണാപ്പാഠമെഴുതും
എന്മനസ്സിന്‍ താളുകളില്‍ മധുരകാവ്യമെഴുതും
കണ്‍കവരും വസന്തത്തിന്‍ വായനമുറിയില്‍
കണ്ടുവരും സ്വപ്നങ്ങളെന്‍ കളിത്തോഴിമാര്‍
(കണ്മുനയാം..)
വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍
പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍
കാമദേവന്‍ പണിചെയ്ത കലാശാലയില്‍
താരുണ്യം വന്നുദിച്ചാല്‍ ചേരാമാര്‍ക്കുമിവിടെ
താരുകളും തളിരുകളും പാഠപുസ്തകമിവിടെ
പന്തലിലെന്‍ കാമുകനെ മാല ചാര്‍ത്തുമ്പോള്‍
അന്ത്യമായി പരീക്ഷയില്‍ വിജയം തന്നെ
(താരുണ്യം..)
വിദ്യാര്‍ഥിനി ഞാന്‍ - ഒരു വിദ്യാര്‍ഥിനി ഞാന്‍
പ്രണയപാഠശാലയില്‍ മധുരയൌവനവേളയില്‍
കാമദേവന്‍ പണിചെയ്ത കലാശാലയില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vidyarthini njan
Additional Info
Year:
1969
ഗാനശാഖ: