നീർ മഴയുടെ

നീർ മഴയുടെ മർമ്മരം പൂ മിഴിയിലെ നീർക്കണം
വേർപിരിയുകയല്ലയോ കാർമുകിലിലെ സൂര്യനായ്
ഇതേ സന്ധ്യയും ഈ ഇളം തെന്നലും

നീർ മഴയുടെ മർമ്മരം പൂ മിഴിയിലെ നീർക്കണം
ഇതേ സന്ധ്യയും ഈ ഇളം തെന്നലും
പിന്നെയും നിന്നിലെ കണ്ണുനീർ തേടവേ
പറയാത്തൊരീ മറുവാക്കിലെ
അറിയാതെ നാം ചായവേ.....
വെയിലേൽക്കവേ ഇളം നൊന്തുവോ
കവിളോരമിന്നും സഖീ
പിന്നെയും നിന്നിലെ കണ്ണുനീർ തേടവേ....

നീ തിരഞ്ഞ കാൽപ്പാടും ഞാൻ മറന്ന പൂപ്പാട്ടും
ഏത് തീരമാവാം ദൂരെ കൊണ്ടുപോയി
നീ നനഞ്ഞ രാക്കൂടും കൂടൊഴിഞ്ഞ കണ്ണീരും
ഏത് കാറ്റിലാവാം താനേ വീണുപോയ്
എന്റെ മാത്രമാവാൻ എന്ത് മോഹമെന്നോ
മാഞ്ഞുപോകുമേതോ മഞ്ഞ് പൈതലേ....
പിരിയാനിതാ പിരിയാനിതാ നിമിഷങ്ങളായ്
ഒരു വാക്ക് മിണ്ടീല നീ....
പിന്നെയും നിന്നിലെ കണ്ണുനീർ തേടവേ
പിന്നെയും നിന്നിലെ കണ്ണുനീർ തേടവേ

വെണ്ണിലാവ് നിന്നുള്ളിൽ വേനലിന്റെ നാളം പോൽ
ഏത് മൗനഗാനം മീട്ടിയോർമ്മയിൽ
സാന്ത്വനങ്ങളില്ലാതെ സാഗരം വിതുമ്പുമ്പോൾ
ഏത് ജന്മമാവാം ഈ സന്ധ്യയിൽ
പെയ്തുതോർന്ന പാട്ടിൽ രാഗമെന്ന പോലെ
നേർത്ത് നേർത്ത് പോകും മേഘമല്ലികേ
ഒരു തൂവലായ്..... ഒരു തൂവലായ്
തഴുകുന്നൊരെൻ പ്രണയം അറിഞ്ഞീല നീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neer mazhayude