നീ മഴയുടെ മര്‍മ്മരം

നീ മഴയുടെ മര്‍മ്മരം
പൂമിഴിയിലെ നീര്‍ക്കണം
വേർപിരിയുകയല്ലയോ
കാർമുകിലിലെ സൂര്യനായി
ഇതേ സന്ധ്യയും ഈ ഇളം തെന്നലും
നീ മഴയുടെ മര്‍മ്മരം
പൂമിഴിയിലെ നീര്‍ക്കണം
ഇതേ സന്ധ്യയും ഈ ഇളം തെന്നലും
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പറയാത്തൊരീ മറുവാക്കിലേക്കറിയാതെ
നാം ചായവേ
വെയിലേല്‍ക്കവേ ഇതള്‍ നൊന്തുവോ
കവിളോരമെന്നും സഖീ
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ

നീ തിരഞ്ഞ കാല്പാടും
ഞാന്‍ മറന്ന പൂപ്പാട്ടും
ഏതു തീരമാവാം ദൂരെ കൊണ്ടുപോയി
നീ മെനഞ്ഞ രാക്കൂടും
കൂടൊഴിഞ്ഞ കണ്ണീരും
ഏതു കാറ്റിലാവാം താഴെ വീണുപോയി
എന്റെ മാത്രമാവാന്‍ എന്തു മോഹമെന്നോ
മാഞ്ഞുപോകുമേതോ മഞ്ഞുപൈതലേ
പിരിയാതിതാ പിരിയാതിതാ നിമിഷങ്ങളായി
ഒരു വാക്കു മിണ്ടീല നീ
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
ആ ..ആ ആഹാ.. ഹാ

വെണ്ണിലാവ് നിന്നുള്ളില്‍
വേനലിന്റെ നാളം പോല്‍
ഏതു മൗനഗാനം മീട്ടിയോര്‍മ്മയില്‍
സാന്ത്വനങ്ങളില്ലാതെ സാഗരം വിതുമ്പുമ്പോള്‍
ഏതു ജന്മമാവാം തേങ്ങി സന്ധ്യയില്‍
പെയ്തു തോര്‍ന്ന പാട്ടില്‍ രാഗമെന്നപോലെ
നേര്‍ത്തു നേര്‍ത്തു പോകും മേഘമല്ലികേ
ഒരു തൂവലായി.. ഒരു തൂവലായി തഴുകുന്നൊരെന്‍
പ്രണയം അറിഞ്ഞീല നീ
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ

നീ മഴയുടെ മര്‍മ്മരം
പൂമിഴിയിലെ നീര്‍ക്കണം
ഇതേ സന്ധ്യയും ഈ ഇളം തെന്നലും
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പറയാത്തൊരീ മറുവാക്കിലേക്കറിയാതെ
നാം ചായവേ
വെയിലേല്‍ക്കവേ ഇതള്‍ നൊന്തുവോ
കവിളോരമെന്നും സഖീ
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പിന്നെയും ...
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ

z4k9M9jEfy0