പിരിയാതിനി (F)
പിരിയാതിനി വയ്യാ തിര തീരത്തോട് ചൊല്ലീ
കരയാതിനി വയ്യാ മഴ മാനത്തോട് ചൊല്ലീ
അതുകേട്ടുവന്ന തെന്നൽ മിഴിനീരടക്കിയോതീ
കടലേ.....മുകിലേ......കണ്ണീരരുതേ......
പിരിയാതിനി വയ്യാ തിര തീരത്തോട് ചൊല്ലീ
കരയാതിനി വയ്യാ മഴ മാനത്തോട് ചൊല്ലീ
വിടരുന്ന പൊന്നാമ്പൽ പൂ നിലാവിനെ തേടുന്നൂ
ചിരിക്കുന്ന വാസന്തങ്ങൾ നിയോഗമായി പൊഴിയുന്നൂ
മുഴങ്ങുന്ന സന്ധ്യാരാഗം മുരളിയിൽ തേങ്ങുന്നൂ
രാവും പകലും അറിയാതറിയാതെ അകലുന്നൂ....
പിരിയാതിനി വയ്യാ തിര തീരത്തോട് ചൊല്ലീ
കരയാതിനി വയ്യാ മഴ മാനത്തോട് ചൊല്ലീ
തിളങ്ങുന്ന തൂമിന്നൽ മുകിൽകാട്ടിലലയുന്നൂ
മുകിലിൻ മേൽ മാരിവില്ലിൻ പൊൻതൂവൽ പൊഴിയുന്നൂ
ആരുമാരും അറിയാതകലേ മുകിൽക്കൂട് തകരുന്നൂ
വിരഹം വിരഹം അറിയാതറിയാതുയരുന്നൂ.........(പല്ലവി)
പിരിയാതിനി വയ്യാ തിര തീരത്തോട് ചൊല്ലീ
കരയാതിനി വയ്യാ മഴ മാനത്തോട് ചൊല്ലീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Piriyaathini
Additional Info
Year:
2008
ഗാനശാഖ: