ആരാണ്

ആരാണ് നീ ആരാണ് നീ
മാലാഖയോ മാൻപേടയോ
അഴകൊന്ന് കാണുവാനൊന്ന് കാണുവാൻ
മൊഴിയൊന്ന് കേൾക്കുവാൻ കാത്തിരിപ്പൂ ഞാൻ  ഓ....ഓ......
എവിടെ നീ എവിടെ നീ ഇന്നെവിടെ നീ.......
എൻ നെഞ്ചമേ.....ഓ....ഓ....
മഞ്ഞിലോ മലർമേട്ടിലോ കുളിർകാറ്റിലോ
കുളിരാറ്റിലോ.......

അഞ്ച് വർണ്ണത്തൂവൽ വീശും പഞ്ചവർണ്ണക്കിളിയോ.....
തേൻനിലാവിൻ സ്നേഹക്കായൽ നീന്തിയെത്തും പ്രാവോ....
അങ്ങ് ദൂരെ അങ്ങ് ദൂരെ വാനിലെ വെൺതിങ്കൾ കലയോ.....
എന്റെ സ്വപ്നത്തേരിറങ്ങിയ പെൺകിടാവോ നീ.....
അഴകേ അരികേ വാ വാ
എല്ലാമെല്ലാം നൽകാം പോരൂ......

ആരാണ് നീ ആരാണ് നീ
മാലാഖയോ മാൻപേടയോ

പള്ളിമേടയ്ക്കരികിൽ നീയൊരു പുള്ളിമാനായി വന്നാൽ
കള്ളനെപ്പോൽ അരികത്തെത്തി കട്ടെടുക്കും പൊന്നേ
ഉള്ളിലുള്ളൊരു പാരിജാതം തൂവിള ക്കുമ്പിൽ
മാരിവില്ലാൽ പിടിച്ചുകെട്ടി സ്വന്തമാക്കും ഞാൻ...സ്വന്തമാക്കും....മാൻകിടാവേ          നിന്നെ എന്റെ മോഹമാക്കും ഞാൻ........

(പല്ലവി)

Aaraanu - Jubilee