പെണ്ണ് കെട്ടി കഴിഞ്ഞാൽ

പെണ്ണ് കെട്ടി കഴിഞ്ഞാൽ ജീവിതം...
കാലൊടിഞ്ഞ കട്ടിലാണ് മോനേ........
പുലിയെപ്പോലെ നടന്നോരെല്ലാം....
എലിയെപ്പോലെ ജീവിയ്ക്കും മോനേ.....
ചാട്ടം പിഴച്ചൊരു കുരങ്ങനെപ്പോൽ....
കൂട്ടം വിട്ടങ്ങ് ഓടും മോനേ.....(2)

(പെണ്ണ് കെട്ടി............ജീവിയ്ക്കും മോനേ)

കച്ചകെട്ടി കളരിയിൽ കരുത്തൊന്ന് കാണിച്ചിട്ട്
കാര്യമില്ലെടാ...ഇത് കലികാലം മോനേ....
പൊന്നുള്ള പെണ്ണ് മൊഞ്ചുള്ള പെണ്ണ്.....
കെട്ടി വലിയ്ക്കുമെടാ അവൾ വമ്പത്തിയാടാ മോനേ....
പഞ്ചാര വാക്കെല്ലാം പണിയുന്ന നേരത്ത്
ഫിറ്റ് ചെയ്യുമെടാ...നിന്റെ കാശ് പിടുങ്ങുമെടാ....(പല്ലവി)

വിധിച്ചത് ഒന്ന് കെടച്ചത് ഒന്ന്
യോഗമാണെടാ നിന്റെ തലവരയാണെടാ....
തലവര മാറ്റി പെയിന്റടിച്ചാൽ
കാര്യമില്ലെടാ...ഇത് കലികാലം മോനേ...
കരകാണാക്കടലിൽ സമനില തെറ്റി
മാർഗ്ഗം മുടങ്ങുമെടാ...നീ മുങ്ങി ചാകുമെടാ......(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pennu ketti kazhinjal

Additional Info

Year: 
2016

അനുബന്ധവർത്തമാനം