വാർമതി ബിംബമാം

വാർമതി ബിംബമാം വെൺതാലവുമേന്തി വാസന്ത സന്ധ്യയും നീയും വന്നൂ......
ആലോലമാകുന്ന താമരത്തണ്ടുകൾ ചിന്നി മിന്നി വാനിൽ കൊള്ളിമീനും.........(2)

വാനിൽ നവരത്ന തോരണം തീർക്കുന്ന വാർമഴവില്ലിന്റെ നല്ലഴകും.....
പിച്ചിപ്പൂ തെച്ചിപ്പൂ പൊട്ടിച്ചിരിച്ചു പാരിജാതവും നൃത്തമാടി.... (2)
അത്രമേൽ പ്രാണനായ് പ്രാണനായ് നിന്നു നീ യാത്ര ചൊല്ലാതെ പോയിടല്ലേ.....
നീ യാത്ര ചൊല്ലാതെ പോയിടല്ലേ.....(പല്ലവി)

നീ മറക്കുമോ നീ വെടിയുമോ പ്രേമരാജ്യത്തിൻ ഭാഷകൾ.....
പൂമുഖത്തിന്നൊരു ചന്ദനപ്പൊട്ടിട്ട് നാമിന്നോ ഇന്ന് നാണമായ്.......(2)
അത്രമേൽ പ്രാണനായ് പ്രാണനായ് നിന്നു നീ യാത്ര ചൊല്ലാതെ പോയിടല്ലേ....
നീ യാത്ര ചൊല്ലാതെ പോയിടല്ലേ.......(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaarmathi bimbamam

Additional Info

Year: 
2016

അനുബന്ധവർത്തമാനം