ഹേമന്തചന്ദ്രികേ

ഹേമന്തചന്ദ്രികേ മിന്നും സമൃദ്ധസൂര്യൻ പോൽ......
മകരരാത്രിയിൽ മിന്നും പൂർണ്ണചന്ദ്രൻ പോൽ.....
കൊന്നപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതീ....
തെച്ചിപ്പൂവേ പൂക്കളിൽ നീയേ മനോഹരീ.....

പാടുവിന്നാടുവിൻ നർത്തനം ചെയ്യുവിൻ ആരാമദേവതേ നീ.....
കേവലം ശുഷ്കമായി തീർന്നൊരീ ജീവിതം പൂവണിച്ചവളേ..... (2)
ശാന്തസുന്ദര തപഫല ദീപ്തിയായെത്ര ചൈത്ര വസന്തകാല ശിശിരങ്ങൾ..... (പല്ലവി)

മാനസമണിവീണ മീട്ടുന്ന ഭാവന ദേവ നൃത്തം ഉതിർക്കവേ.....
ചിത്തമദിച്ചും നൃത്തമാടും അപ്സര സുന്ദരീ.... (2)
തുമ്പികൾ തുമ്പയെ ഇക്കിളിയാക്കി ഗൂഢ പ്രണയം കടം വാങ്ങി...... (പല്ലവി)2

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hemantha chandrike

Additional Info

Year: 
2016

അനുബന്ധവർത്തമാനം