തേന്മഴ ചാറി

തേൻമഴ ചാറി ആമ്പൽപ്പൂ ചൂടി മുല്ല മൊട്ടുകൾ പുഞ്ചിരി തൂകി...
ഗാനകാവ്യ ഗൃഹനായികയായ് നീ വന്നപ്പോൾ ഞാൻ ഭാവനയറ്റ കവിയായ് മാറി.....
ഭാവനായറ്റ കവിയായ് മാറി...... (2)

മഴത്തുള്ളികൾ മണ്ണിനു കുളിരായ് പെയ്യും പോലെ....
സ്നേഹമുത്തുകൾ മനസ്സിന് കുളിരായ് പെയ്യും പോലെ....
അലയടിയ്ക്കും കടലും പ്രണയിയ്ക്കും മനസ്സും..... (2)
അകലുമ്പോൾ ഹൃദയത്തിൽ തീയായ് പടരും...
മനസ്സിന്റെ നൊമ്പരം തിരിച്ചറിയും........(പല്ലവി)

പൂവിതൾ പോലെ സുന്ദരമല്ലേ ഈ പ്രണയം...
ഇതൾ കൊഴിയും പോലെ നൊമ്പരമല്ലേ ഈ വിരഹം...
അലയടിയ്ക്കും കടലും പ്രണയിയ്ക്കും മനസ്സും....(2)
നിലാവിൻ തീരത്തെ നിറദീപം കാണാൻ...
സ്നേഹത്തിൻ മാലാഖേ നീ വരേണം.........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thenmazha chaari

Additional Info

Year: 
2016

അനുബന്ധവർത്തമാനം