ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര് വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന് നിഴല്‍ മാത്രംവരും
സുഖം ഒരുനാള്‍ വരും വിരുന്നുകാരന്
സുഖം ഒരുനാള്‍ വരും വിരുന്നുകാരന്
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര് വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന് നിഴല്‍ മാത്രംവരും
കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്
കണ്ണുനീര് ചിപ്പികളോ നിറച്ചിരുന്നൂ
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നൂ
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
ആയിരം പേര് വരും
കരയുമ്പോള്‍ കൂടെക്കരയാന്‍
നിന് നിഴല്‍ മാത്രംവരും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirikkumbol koode chirikkaan
Additional Info
Year:
2002
ഗാനശാഖ: