അറിയാത്ത ജീവിതയാത്ര
അറിയാത്ത ജീവിതയാത്രതന്‍ വഴി നീളെ
മലരല്ല മുനകൂര്‍ത്ത മുള്‍ത്തടങ്ങള്‍
തണലില്ല താങ്ങില്ല തഴുകുന്ന കരമില്ല
തളിരണിച്ചാര്‍ത്തില്ല വേനല്‍ മാത്രം
ദൂരേ അഴിമുഖത്തിരുളിന്റെ കടലു മാത്രം
ദൂരേ അഴിമുഖത്തിരുളിന്റെ കടലു മാത്രം
അറിയാത്ത ജീവിതയാത്രതന്‍ വഴി നീളെ
മലരല്ല മുനകൂര്‍ത്ത മുള്‍ത്തടങ്ങള്‍
എവിടെനിന്നോ വീണ കനലൂതിയുള്ളിലൊരു
പക വളര്‍ത്തഗ്നിപ്രളയമാക്കി
വനപുഷ്പ നിരകളെച്ചാരമാക്കി - പ്രാണ
മരുഭൂമിയില്‍ ചുടലനൃത്തമാടി - കന്നി
മണ്ണിലോ ചോരപ്പുഴയൊഴുക്കി
(അറിയാത്ത...)
എവിടെ സമാധാനം എവിടെയാ സാന്ത്വനം
എവിടെയാണര്‍ത്ഥമെന്നറിയുവോളം
നിലതെറ്റി മിഴിപൊത്തി അന്ധകാരത്തിന്റെ
പടുവഴിത്താരകളിലോടിയെത്തി - ഒടുവില്‍
ഒടുവില്‍ നീ നിത്യമായെന്തു നേടി
ഒടുവില്‍ നീ നിത്യമായെന്തു നേടി
എന്തു നേടീ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ariyatha jeevitha yathra
Additional Info
Year:
2002
ഗാനശാഖ: