സൗഗന്ധികങ്ങൾ മാത്രം
സൗഗന്ധികങ്ങൾ മാത്രം വിടരും
നയനസരോവര തീരത്തിൽ
എന്റെ സ്വപ്നമാം രാജഹംസം
തൂവലുണക്കുന്ന രാത്രി - നീളേ
തുഷാരം പെയ്യുന്ന രാത്രി
സൗഗന്ധികങ്ങൾ മാത്രം വിടരും
നയനസരോവര തീരത്തിൽ
തളിർമേഘമിഥുനങ്ങൾ
തോളോടുരുമ്മിയും
കുളിർതാരപൂക്കളെറിഞ്ഞും
കളിവിളക്കാകും നിലാവിന്റെ നിഴലിൽ
കഥ കേട്ടുറങ്ങുമീ യാമിനിയിൽ
നിൻ ചിരി പനിനീരിൽ
ചാലിച്ചു ഞാൻ തൊട്ടു
നിർവൃതിയാകും ഹരിചന്ദനം
ഹരിചന്ദനം
സൗഗന്ധികങ്ങൾ മാത്രം വിടരും
നയനസരോവര തീരത്തിൽ
ഒരു രാത്രി കൊഴിയുമ്പോൾ
വിടരാനിടം തേടി
അലയുന്ന പൂവിന്റെ കാതിൽ
കളിചൊല്ലിയോടുമീ കാറ്റിന്റെ മടിയിൽ
നീ ഉറങ്ങുമീ യാമിനിയിൽ
നിൻ മിഴിപ്പൊയ്കയിൽ
അറിയാതെ ഞാനിട്ടു
സങ്കല്പമേകും നിറകുങ്കുമം
നിറകുങ്കുമം
സൗഗന്ധികങ്ങൾ മാത്രം വിടരും
നയനസരോവര തീരത്തിൽ
എന്റെ സ്വപ്നമാം രാജഹംസം
തൂവലുണക്കുന്ന രാത്രി - നീളേ
തുഷാരം പെയ്യുന്ന രാത്രി
സൗഗന്ധികങ്ങൾ മാത്രം വിടരും
നയനസരോവര തീരത്തിൽ