ദൈവസ്നേഹം തേന്മഴ
ദൈവസ്നേഹം തേന്മഴ പോലെ
തൈമണിത്തെന്നല്‍ പോലെ
ദാഹവേനല്‍ തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും
സ്വര്‍ഗ്ഗരാജ്യം സ്വന്തമല്ലോ
ദൈവത്തിന്‍ നന്മകള്‍ സ്വന്തമല്ലോ
ദൈവസ്നേഹം തേന്മഴ പോലെ
തൈമണിത്തെന്നല്‍ പോലെ
കണ്ണീർ തുടയ്ക്കുന്ന കൈയ്യെവിടെ
കാൽകഴുകീടുന്ന കൈയ്യെവിടെ
കദനം കാണുന്ന മിഴിയെവിടെ
കാരുണ്യമൊഴുകുന്ന മിഴിയെവിടെ
ആ കൈയ്യിലില്ലേ ആ കണ്ണിലില്ലേ
ആകാശതാരകം
നോവിൽ തലോടും ജീവന്റെയുള്ളിൽ
മൂകാശ്രുസാഗരം
പാരിലും വാഴുന്നു ദൈവം
ദൈവസ്നേഹം തേന്മഴ പോലെ
തൈമണിത്തെന്നല്‍ പോലെ
ദാഹവേനല്‍ തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
അഭയം നല്‍കുന്ന തണലെവിടെ
ആശ്രയമരുളുന്ന മൊഴിയെവിടെ
അന്നം കൊടുക്കുന്ന തപസ്സെവിടെ
അക്ഷരം നല്‍കുന്ന മനസ്സെവിടെ
ആ മൊഴിക്കുള്ളില്‍ വാഴുന്നു ദൈവം
ആനന്ദരൂപനായ്
ആ മനസ്സിന്റെ വേരായ ദൈവം
ആത്മീയനാഥനായ്
സ്നേഹമാകുന്നു ദൈവം
ദൈവസ്നേഹം തേന്മഴ പോലെ
തൈമണിത്തെന്നല്‍ പോലെ
ദാഹവേനല്‍ തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും
സ്വര്‍ഗ്ഗരാജ്യം സ്വന്തമല്ലോ
ദൈവത്തിന്‍ നന്മകള്‍ സ്വന്തമല്ലോ
ദൈവസ്നേഹം തേന്മഴ പോലെ
തൈമണിത്തെന്നല്‍ പോലെ