ആഴിത്തിരകൾ - M
ആഴിത്തിരകള്‍ തീരത്തെഴുതും
ആത്മകഥയീ ജീവിതം
ആരു കേള്‍ക്കുന്നു - വിധിതന്‍
മേഘസന്ദേശം (ആഴി...)
കണ്ണുനീരിന്‍ കടല്‍കടന്നീ
മണ്ണിലലയും മോഹമേ
സ്നേഹവസന്തം നിന്റെ മുന്നില്‍
പൂവിരിക്കാന്‍ പോരുമോ
കയ്യില്‍ നിറയെ കനകമുണ്ടോ
കാറ്റു തുണയുണ്ടോ - വലയില്‍
സ്വര്‍ണ്ണമീനുണ്ടോ (ആഴി...)
ആ....
മറവിയിൽ നീ ഒടുവിലൊരുനാൾ
മനസ്സുചായ്ക്കും വേളയിൽ
മാമഴവില്ലിൻ വർണ്ണമെല്ലാം
മായയായിത്തീരുമോ
അരികിലുണ്ടോ തണൽമരങ്ങൾ
ഹൃദയശലഭങ്ങൾ - എവിടെ
ഉദയതീരങ്ങൾ (ആഴി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Azhithirakal - M
Additional Info
Year:
2002
ഗാനശാഖ: