ഹബീബി
കടലിലെ തിരകളെ..
ഇവളെനിക്കാരെന്നറിയാമോ
മലകളെ പുഴകളെ...
മനസ്സു ചോദിച്ചു പറയുമോ
പിടയ്ക്കും നെഞ്ചിനകത്തോ...
പൊൻ കൊലുസ്സിൻ താളം
തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ
ഹബീബി എന്റെ ഹബീബി
കിനാത്തേൻ പെയ്ത ഹബീബീ
തനൂനിൻ വാക്ക് ഹബീബി
നീയെൻ മായാസുരഭി
കാണാതിരിക്കുംന്നേരം തീയാണു പെണ്ണേ
കാണുംന്നേരം നീയോ തെന്നിമാറും തെന്നലായ്
കാതോർത്തിരിക്കേ മിണ്ടാത്തതെന്തേ
കണ്ണാടിയാമെന്നുള്ളം മുള്ളുവാക്കാക്കൽ കോറിടാതെ
മനസ്സിന്റെ മച്ചിൻ വാതിൽ നീ തുറന്നു തരാമോ
നിലാവിന്റെ നാളം പോലെ ഞാനകത്തു വരാം
ഹബീബി എന്റെ ഹബീബി
കിനാത്തേൻ പെയ്ത ഹബീബീ
തനൂനിൻ വാക്ക് ഹബീബി
നീയെൻ മായാസുരഭി
കടലിലെ തിരകളെ..
ഇവളെനിക്കാരെന്നറിയാമോ
മലകളെ പുഴകളെ...
മനസ്സു ചോദിച്ചു പറയുമോ
പിടയ്ക്കും നെഞ്ചിനകത്തോ...
പൊൻ കൊലുസ്സിൻ താളം
തുടിച്ചെൻ കണ്ണിമയൊന്നാ പുഞ്ചിരി കണ്ടീടാൻ
ഹബീബി എന്റെ ഹബീബി
കിനാത്തേൻ പെയ്ത ഹബീബീ
തനൂനിൻ വാക്ക് ഹബീബി
നീയെൻ മായാസുരഭി