മേഘപ്പക്ഷി കൂടുവിട്ട്
മേഘപ്പക്ഷി കൂടുവിട്ട് പോകും മുൻപേ..
മോഹച്ചെപ്പ് കാലം തട്ടിത്തൂവും മുൻപേ..
പീലിത്തുണ്ട് നീലവാനം കാണും മുൻപേ
മാരിത്തെല്ല് വേനൽക്കാലം മായ്‌ക്കും മുൻപേ
ഏതോ സ്വപ്നത്തിൻ ശാഖിയിൽ...
ഇന്നും ചേക്കേറിയോ ..
കാറ്റും തോൽക്കുന്ന വേഗമോടെ നാം ..
മേഘപ്പക്ഷി കൂടുവിട്ട് പോകും മുൻപേ
മോഹച്ചെപ്പ് കാലം തട്ടിത്തൂവും മുൻപേ..
രാവുതോറും എരിയണ നോവൽ
പാവം നെഞ്ചൊന്നു തേങ്ങി
പാടുകൾ മായാ മുറിവുകളാലേ
ഓരോ യാമങ്ങൾ നീറി ..
ഇതളിടറിയ മലരിഴ ചേർന്നീടുമോ
നിറമെഴുതണ പകലിനി വന്നീടുമോ
പതിയെ നീ അണയവേ നിറനിലാവായെൻ ചാരെ
കവിളുകൾ തഴുകവേ...
കുതറി മാറുന്നോ കാണാതെങ്ങോ
ഇവിടെയീ മരുവിതിൽ തനിയെ ഞാൻ
മേഘപ്പക്ഷി കൂടുവിട്ട് പോകും മുൻപേ..
മോഹച്ചെപ്പ് കാലം തട്ടിത്തൂവും മുൻപേ..
പീലിത്തുണ്ട് നീലവാനം കാണും മുൻപേ
മാരിത്തെല്ല് വേനൽക്കാലം മായ്‌ക്കും മുൻപേ
താനേ നീന്തും സ്‌മൃതികളിലൂടെ..
ഞാനും നീയും ഇതെങ്ങോ..
അന്നൊരു നാളിൽ ചിരിയുടെ വാതിൽ
എന്തേ നീയൊന്നു ചാരി..
മിഴിചിതറിയ ചുടുമഴ തോർന്നീടുമോ
ചൊരിമണലിനെ പുഴയിനി പുൽകീടുമോ
വെറുതെയീ നിനവുകൾ പിറകെ വന്നെത്തിടുന്നോ
പതിവുപോൽ ഉരുകിയോ...
മെഴുക് നൂലായി നാമെന്തിനോ
തിരികെ നീ അണയുമോ നിമിഷമേ
മേഘപ്പക്ഷി കൂടുവിട്ട് പോകും മുൻപേ..
മോഹച്ചെപ്പ് കാലം തട്ടിത്തൂവും മുൻപേ..
പീലിത്തുണ്ട് നീലവാനം കാണും മുൻപേ
മാരിത്തെല്ല് വേനൽക്കാലം മായ്‌ക്കും മുൻപേ
ഏതോ സ്വപ്നത്തിൻ ശാഖിയിൽ...
ഇന്നും ചേക്കേറിയോ ..
കാറ്റും തോൽക്കുന്ന വേഗമോടെ വാ..
നാനന്ന ..നാനന്ന ..നാനന്ന..നാനാ ..
നാനന്ന ..നാനന്ന ..നാനന്ന..നാനാ ..