രാവിന്റെ(F)

 

രാവിന്റെ ദേവഹൃദയത്തിൻ-
വാതിൽക്കൽ ഞാനിരിയ്ക്കുമ്പോൾ..
കൈക്കുമ്പിളിൽ തെളിയുമാ മുഖം....
നീ തന്ന നല്ല ദിവസങ്ങൾ...
ജീവന്റെ വർണ്ണ ശലഭങ്ങൾ.....
താരങ്ങളോ കനകദീപമായ്....
ശീമോന്റെ മേടനോക്കി നീങ്ങുന്ന ദൈവപുത്രൻ 
തോരാക്കണ്ണീരും വീഞ്ഞായ് മാറ്റുമോ.....
കൈക്കൊള്ളുകീ ദുഃഖങ്ങളെൻ കാണിയ്ക്കയായ്...
(രാവിന്റെ.........മുഖം)

സ്‌നേഹത്തിലേഴു വർണ്ണങ്ങൾ ചാലിച്ചതാരോ....
തേനൂറും ഈണമെന്നുള്ളിൽ നേദിച്ചതാരോ.....
തേരോടും വീഥിയിരുളിൽ മൂടുന്നുവോ.....
തേങ്ങുന്ന വെണ്ണിലാവേ നീ മായുന്നുവോ....
പൂമഞ്ഞിലും പൂങ്കാറ്റിലും നിൻ നൊമ്പരം...........
(രാവിന്റെ.........മുഖം)

മോഹങ്ങൾ വീടൊഴിഞ്ഞാലും പാടുന്ന നെഞ്ചിൽ...
കൂരമ്പ് കൊള്ളുമീ മണ്ണിൽ നീ തന്നെ സാക്ഷി....
തീനാളമേറ്റ്‌ തനിയേ നീറുന്നുവോ.....
പൂവിട്ട പൊൻകിനാവേ വാടുന്നുവോ.....
മിഴിനീരിലും കടൽനീരിലും നിൻ നൊമ്പരം....(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
raavinte

Additional Info

Year: 
2002

അനുബന്ധവർത്തമാനം