പുതുവെട്ടം തേടി വന്നു മണിപ്പന്തലിൽ

Puthuvettom
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
2
Average: 2 (1 vote)

പുതുവെട്ടം തേടി വന്നു മണിപ്പന്തലിൽ ഞങ്ങൾ
മഞ്ഞും വെയിലും മാരിക്കാവും മലർച്ചന്തവും കാണാം
കന്നാലി കുന്നിൽ വന്നണഞ്ഞതാരോ
കണ്ണായി വളർത്തിയ പൊന്നു മകൻ താനോ
വേരില്ലാവല്ലിയും പൂവണിയും പോലെ
ലാളിച്ചാൽ തളിരിടും ജീവിതവും ചാലേ
മോഹിച്ചതെല്ലാം നേടുന്ന കാലം
സ്നേഹത്തിൻ മാരിക്കാലം
തന്തേനാനാ ഹോ തന്തേനാനാ (2)

പാലൂട്ടി കണ്ണെഴുതി പൊട്ടു കുത്തി തൊട്ടിലാട്ടി 
താരാട്ടു പാടുമ്പോൾ
ഞാനേതോ പാവയായ് നിന്റെയൊക്കത്തിന്നില്ലേ
നീയെന്നെയറിഞ്ഞില്ലേ
തേനിൽ കുതിരും ഓരോ മൊഴിയും അമ്മേ നിൻ സ്വരം
വാനിൽ തഴും ഓരോ ചിറകും അമ്മേ നിൻ വരം
ചോദിച്ച പുണ്യം  നൽകുന്ന കാലം  ജീവന്റെ പൂക്കാലം
തന്തേനാനാ ഹോ തന്തേനാനാ (2)

താങ്ങായി തണലായി തുണയ്ക്കും നിൻ 
മടിത്തട്ടിൽ ചായാനും സുഖമല്ലേ
കയ്യോടു കയ്യണച്ചു കാത്തിരുന്നു വിളമ്പും നിൻ കാരുണ്യമമൃതല്ലേ
ജന്മം മുഴുവൻ  ഒന്നായ് കഴിയും എന്നും ശുഭ ദിനം
മണ്ണിൽ കവിത പെയ്യും പുലരി വർണ്ണം സുഖകരം
സ്നേഹത്തിലാരും കുഞ്ഞായി മാറും ഭൂമി ഒരു അമ്മയല്ലേ
തന്തേനാനാ ഹോ തന്തേനാനാ (2)

Puthuvettom - Mazhathullikilukkam