രാവിന്റെ ദേവഹൃദയത്തിൽ

രാവിന്റെ ദേവഹൃദയത്തിൻ
വാതിൽക്കൽ ഞാനിരിക്കുമ്പോൾ
കൈക്കുമ്പിളിൽ തെളിയുമാ മുഖം
നീ തന്ന നല്ല ദിവസങ്ങൾ
ജീവന്റെ വർണ്ണ ശലഭങ്ങൾ
താരകങ്ങളോ കനക ദീപമായ്
ശീമോന്റെ മേട നോക്കി
നീങ്ങുന്ന ദൈവപുത്രൻ
തോരാത്ത കണ്ണുനീരും വീഞ്ഞായ് മാറ്റുമോ
കൈക്കൊള്ളുകീ ദുഃഖങ്ങളെൻ കാണിക്കായായ് (രാവിന്റെ...)

സ്നേഹത്തിൽ ഏഴു വർണ്ണങ്ങൾ ചാലിച്ചതാരോ
തേനൂറും ഈണം എന്നുള്ളിൽ നേദിച്ചതാരോ
തേരോടും  വീഥി ഇരുളിൽമൂടുന്നുവോ
തേങ്ങുന്ന വെണ്ണിലാവേ നീ മായുന്നുവോ
പൂമഞ്ഞിലും പൂങ്കാറ്റിലും എൻ നൊമ്പരം (രാവിന്റെ...)

മോഹങ്ങൾ വീണൊഴിഞ്ഞാലും പാടുന്ന നെഞ്ചിൽ
കൂരമ്പു കൊള്ളുമീ മണ്ണിൽ നീ തന്നെ നീ സാക്ഷി
തീനാളമേറ്റു തനിയേ നീറുന്നുവോ
പൂവിട്ട പൊൻ കിനാവേ നീ വാടുന്നുവോ
മിഴിനീരിലും കടൽ നീരിലും നിൻ നൊമ്പരം (രാവിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raavinte (M)