സ്വപ്നം ത്യജിച്ചാൽ(M)

ഓ....ഓ....ഓ......ഓ.................
സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിയ്ക്കും...
ദുഃഖം മറന്നാൽ ശാന്തി ലഭിയ്ക്കും.....
മനസ്സേ...കരയരുതേ.....മനസ്സേ...കരയരുതേ....
കണ്ണീരിലലിയുന്ന പാട്ടുപാടാം.....
ഞങ്ങൾ കണ്ണീരിലലിയുന്ന പാട്ടുപാടാം......
സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിയ്ക്കും...
ദുഃഖം മറന്നാൽ ശാന്തി ലഭിയ്ക്കും.....

കണ്ണിലും കരളിലും കൂരിരുൾ നല്കിയ...
കാരുണ്യവാനോടൊരു ചോദ്യം.....(2)
ഇനിയൊരു ജന്മം തന്നിടുമോ...ഓ...ഓ ....
ഇനിയൊരു ജന്മം തന്നിടുമോ.....
ഈ നിറവാർന്ന ഭൂമിയേ കാണാൻ...
കനിവാർന്നൊരമ്മയെ കാണാൻ.....
സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിയ്ക്കും...
ദുഃഖം മറന്നാൽ ശാന്തി ലഭിയ്ക്കും.....
സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിയ്ക്കും...
ദുഃഖം മറന്നാൽ ശാന്തി ലഭിയ്ക്കും.....

ചിരിയ്ക്കാൻ കൊതിച്ചൊരു പുഞ്ചിരിപ്പൂവുകൾ....
കരയാൻ വിതുമ്പി നില്ക്കുന്നൂ.....(2)
കാലമീ കുരുന്നുകൾക്കേകീടുമോ...ഓ...ഓ......
കാലമീ കുരുന്നുകൾക്കേകീടുമോ....
ഒരു സാന്ത്വന സംഗീതതാളം............
സ്നേഹത്തിൻ താരാട്ടുഗീതം..........(പല്ലവി)
സ്വപ്നം ത്യജിച്ചാൽ സ്വർഗ്ഗം ലഭിയ്ക്കും...
ദുഃഖം മറന്നാൽ ശാന്തി ലഭിയ്ക്കും.....

Swapnam thejichal (M) - Raakshasa raajaavu