ജയകാളി

ജയകാളി ജയകാളി ജയവരദകാളി (2)
മഹിഷാസുര വരമ൪ദ്ദിനി കാളി മക്കൾക്കമ്മ
മഹാകാളി (2)
രുദ്രകാളി നീ ഭദ്രകാളി നീ രുദിരകാളി നീ ദേവി
(ജയകാളി)

അ൩ലാകുല  പരിസേവികയാവും
അംബികയല്ലോ ദേവി (2)
കരുണക്കടലേ കനിവിന്നുറവേ കണ്ണു
തുറക്കുക കാളി (2)
(മഹിഷാസുര)

ചണ്ഡിക നീ ചാമുണ്ഡിക നീ
അഖിലാണ്ഡലചരാചര റാണി (2)
ശത്രുച്ചോര കുടിയ്ക്കെ കണ്ണുകൾ
കത്തിക്കാളും കാളി (2)
(മഹിഷാസുര)

രക്ഷകി നീ ജഗൽരക്ഷകി നീയേ
സൃഷ്ടിക്കീശ്വരി നീയേ (2)
പതിതജനത്തിൽ പരമാശ്രയമേ പാഹി 
മഹേശ്വരി മായേ (2)
(ജയകാളി)

കോട മൂടും കൊടുങ്കാട്ടിൽ കൊടി നാട്ടിയ
ഭൈരവി
ഭൂതപ്രേത പിശാശുക്കൾ കാവൽ നില്ക്കും
ഭയങ്കരി
ആഴിചൂഴിമൂഴിയ്ക്കെല്ലാം അംബികേ
ജഗദാംബികേ
ചോര വാങ്ങുക ശത്രുവിൻ 
ചുടുചോര വാങ്ങുക ഭൈരവീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jayakaali

Additional Info

Year: 
1965

അനുബന്ധവർത്തമാനം