നീലമുകിലുകൾ കാവൽ നിൽക്കും

നീലമുകിലുകൾ കാവൽ നിൽക്കും
വാന രാജധാനിയിൽ
നീലമുകിലുകൾ കാവൽ നിൽക്കും
വാന രാജധാനിയിൽ
മാരിവില്ലുകൾ വേലി കെട്ടിയ 
മല്ലികപ്പൂവാടിയിൽ
വാവുനാളിൽ പാറി വന്നൊരു 
താമരക്കിളി എങ്ങു പോയ്
പൂനിലാവിൽ നീന്തിയെത്തിയ 
പൂമരക്കിളി എങ്ങു പോയ്
എങ്ങു പോയ് കിളി എങ്ങുപോയ്
താമരക്കിളി എങ്ങു പോയ്

പാതിരാവിൻ ചമ്പകത്തിൽ 
പാട്ടു പാടിയ പൈങ്കിളി
മൂടൽമഞ്ഞിൻ മുല്ലക്കുടിലിൽ 
കൂടുകൂട്ടിയ സുന്ദരി
താരകത്തിൻ മുന്തിരിക്കുല 
കൊത്താതെങ്ങോ പോയല്ലോ
കൂരിരുട്ടിൽ വേടനെക്കണ്ടു
കൂടും വിട്ടു പോയല്ലോ
എങ്ങു പോയ് കിളി എങ്ങു പോയ്
അമ്പിളിക്കിളി എങ്ങു പോയ് (3)

നീലമുകിലുകൾ കാവൽ നിൽക്കും
വാന രാജധാനിയിൽ
മാരിവില്ലുകൾ വേലി കെട്ടിയ 
മല്ലികപ്പൂവാടിയിൽ
വാവുനാളിൽ പാറി വന്നൊരു 
താമരക്കിളി എങ്ങു പോയ്
പൂനിലാവിൽ നീന്തിയെത്തിയ 
പൂമരക്കിളി എങ്ങു പോയ്
എങ്ങു പോയ് കിളി എങ്ങുപോയ്
താമരക്കിളി എങ്ങു പോയ്

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neela mukilukal