കാറ്റേ വാ പൂമ്പാറ്റേ വാ

കാറ്റേ വാ പൂമ്പാറ്റേ വാ
കാറ്റേ വാ പൂമ്പാറ്റേ വാ
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ

പഞ്ചാരക്കുട്ടനു പങ്ക വലിയ്ക്കുവാന്‍
മഞ്ചാടിക്കുന്നിലെ കാറ്റേ വാ
കാറ്റേ വാ പൂമ്പാറ്റേ വാ
കാറ്റേ വാ പൂമ്പാറ്റേ  വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ 
(പഞ്ചാര... )

കാലത്തെ ഉണ്ണി എണീയ്ക്കേണം - കുഞ്ഞി
കാല്‍മുട്ടു കുത്തി കളിയ്ക്കേണം.
അച്ഛന്റെ കാലടിപ്പാടുകള്‍ നോക്കി നീ
പിച്ച നടന്നു കളിയ്ക്കേണം (2)
(പഞ്ചാര... )

നേരിന്റെ വഴിയില്‍ നടക്കേണം - നീ
പാരിനു തണലായ് തീരേണം.
നന്മതന്‍ മുളപോലെ വളരേണം - നീ
അമ്മയ്ക്കു പൊന്‍കണിയാകേണം

പഞ്ചാരക്കുട്ടനു പങ്ക വലിയ്ക്കുവാന്‍
മഞ്ചാടിക്കുന്നിലെ കാറ്റേ വാ
കാറ്റേ വാ പൂമ്പാറ്റേ വാ
കാറ്റേ വാ പൂമ്പാറ്റേ  വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ
കാതില്‍ കഥയൊന്നു ചൊല്ലാന്‍ വാ 
വാവാ വാവാ വാവാവോ
വാവാ വാവാ വാവാവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaatte vaa poompaatte vaa

Additional Info