വീട് കത്തണ്
വീട് കത്തണ് വാഴ വെട്ടണ്
പോത്തു കുത്തണ് വേദമോതണ് (2)
ചീട്ടിറക്കി ഗുലാനെ വെട്ടണ്
നോട്ടമിട്ടത് കാക്ക കൊത്തണ് (2)
ഇങ്ങനെ ഒരുപിടി ശനിയുടെ ദുരിതം
കളിവിളയാടും തലവര തെളിയാൻ
എന്തിനി വേണം ചൊല്ലിതു വേഗം
അൻപൊടു ഭഗവാനെ
എ..രാപ്പകലില്ലാതങ്ങനെയിങ്ങനെ
ദിക്കുകളെട്ടും ഓടി നടന്നിട്ടെന്തൊരു കാര്യം
സങ്കടമാണെ ചങ്കിനകത്തെന്നും
വീട് കത്തണ് വാഴ വെട്ടണ്
പോത്തു കുത്തണ് വേദമോതണ് (2)
ഇല്ലത്തുന്ന് പോന്നേ അമ്മാത്തെത്തിയില്ലേ
മണ്ണും ചാരി നിന്ന്.. ഓൻ പെണ്ണും കൊണ്ട് പോണേ (2)
വീട് കത്തണ് വാഴ വെട്ടണ്
പോത്തു കുത്തണ് വേദമോതണ് (2)
വെട്ടി പടവെട്ടി പിടിവിട്ടേ പോകും പോക്കിൽ
തിരിവെട്ടങ്ങൾ പോലും കെട്ടേ
വീട് കത്തണ് വാഴ വെട്ടണ്
പോത്തു കുത്തണ് വേദമോതണ്
വെട്ടി പടവെട്ടി പിടിവിട്ടേ പോകും പോക്കിൽ
തിരിവെട്ടങ്ങൾ പോലും കെട്ടേ
കണ്ണീരിൻ കടൽ മേലെ കല്ലാലെ നാം
പാലങ്ങൾ കെട്ടീടേണം
തീ പിടിക്കണ് രണ്ട് മണ്ടകൾ
തോറ്റു തോറ്റോരു തൊപ്പിയിട്ടത്
ഉത്തരത്തിൽ കണ്ടിരിക്കണ
പല്ലി ദാണ്ടെടാ പല്ലിളിക്കണ്
ഇങ്ങനെ ഒരുപിടി ശനിയുടെ ദുരിതം
കളിവിളയാടും തലവര തെളിയാൻ
എന്തിനി വേണം ചൊല്ലിതു വേഗം
അൻപൊടു ഭഗവാനെ...ഭഗവാനെ
രാപ്പകലില്ലാതങ്ങനെയിങ്ങനെ
ദിക്കുകളെട്ടും ഓടി നടന്നിട്ടെന്തൊരു കാര്യം
സങ്കടമാണെ ചങ്കിനകത്തെന്നും
വീട് കത്തണ് വാഴ വെട്ടണ്
പോത്തു കുത്തണ് വേദമോതണ് (2)
പട്ടം പലവട്ടം ചെറു കെട്ടും പൊട്ടി പാറി
നില കിട്ടാതെ വട്ടാകുന്നേ
വീട് കത്തണ് വാഴ വെട്ടണ്
പോത്തു കുത്തണ് വേദമോതണ്
പട്ടം പലവട്ടം ചെറു കെട്ടും പൊട്ടി പാറി
നില കിട്ടാതെ വട്ടാകുന്നേ
കഷ്ടങ്ങൾ നഷ്ടങ്ങൾ ഏറുന്നിതാ
ഇഷ്ടങ്ങൾ മായുന്നിതാ..
തീ പിടിക്കണ് രണ്ട് മണ്ടകൾ
തോറ്റു തോറ്റോരു തൊപ്പിയിട്ടത്
ഉത്തരത്തിൽ കണ്ടിരിക്കണ
പല്ലി ദാണ്ടെടാ പല്ലിളിക്കണ്
ഇങ്ങനെ ഒരുപിടി ശനിയുടെ ദുരിതം
കളിവിളയാടും തലവര തെളിയാൻ
എന്തിനി വേണം ചൊല്ലിതു വേഗം
അൻപൊടു ഭഗവാനെ
രാപ്പകലില്ലാതങ്ങനെയിങ്ങനെ
ദിക്കുകളെട്ടും ഓടി നടന്നിട്ടെന്തൊരു കാര്യം
സങ്കടമാണെ ചങ്കിനകത്തെന്നും
വീട് കത്തണ് വാഴ വെട്ടണ്
പോത്തു കുത്തണ് വേദമോതണ് (2)