കാട്ടിലു പുലിയുണ്ട്

താത്യ ഈശ്വരത സായ് ബായ് ഗാബായ് 
തുലാതന്ത ലച്ഛാ ഗാനാ ബായ് ഗാനാ 
ഗാ ഗാനാ ബായ് ഗാനാ...
നർഫി ജോ ഗിത്തഗാ സായ് ബായ് ഗാബായ് 
നവ്രിമൂർത്തി യേശൊ ധാനാ ബായ് ഗാനാ
ഗാ ധാനാ ബായ് ധാനാ...

കാട്ടിലു പുലിയുണ്ട് കണ്ടത് നേരാ...
കണ്ടത് നേരാണേ പിടിച്ചത് നേരാ...
കാട്ടിലു പുലിയുണ്ട് കണ്ടത് നേരാ...
കണ്ടത് നേരാണേ പിടിച്ചത് നേരാ...
പിടിച്ചത് നേരാണേ കടിച്ചത് നേരാ...
കടിച്ചത് നേരാണേ ഞാൻ കരഞ്ഞതും നേരാ...
പാട്ടിന്റെ പട്ടത്തിൽ പറന്നതും നേരാ...
പലവട്ടം പാടീട്ടും ശ്രുതി മാറിപ്പോയ്...

കാട്ടിലു പുലിയുണ്ട് കണ്ടത് നേരാ...
കണ്ടത് നേരാണേ പിടിച്ചത് നേരാ...
കാട്ടിലു പുലിയുണ്ട് കണ്ടത് നേരാ...
കണ്ടത് നേരാണേ പിടിച്ചത് നേരാ...

ആൾക്കൂട്ടത്തിൽ താനെ പോകും 
താനാരെന്നറിയാതെ...
കാലം കെട്ട നേരം കോലം കെട്ടു പോയ്..
കണ്ണു വച്ചാൽ നെഞ്ചിൽ കിട്ടും ജീവിതമുണ്ടോ...
വിധിയുടെ പിന്നിൽ ഞാൻ നിഴലായ് മാറും...
കാലത്തിൻ അങ്കത്തട്ടിൽ, 
അടവുകൾ പതിനെട്ടും 
പതിവായ് കാട്ടുന്ന മായാജാലം...
നൂലില്ലാ പട്ടം പോലെ
വേഗത്താൽ പായും നേരം
കെട്ടാനൊരു ചരടുണ്ടോ... ചരടുണ്ടേ...

താത്യ ഈശ്വരത സായ് ബായ് ഗാബായ് 
തുലാതന്ത ലച്ഛാ ഗാനാ ബായ് ഗാനാ 
ഗാ ഗാനാ ബായ് ഗാനാ...

കണ്ണും മെയ്യും തമ്മിൽ ചേരും കല്യാണമേളം
തകിലു പുകിലു മേളം...
ഡമക്ക് ഡമക്ക് ഡും ഡും...
കാതിൽ കാതിൽ മെല്ലെ ചൊല്ലും മാംഗല്യസൂത്രം...
മിഴിയുടെ മൗനം
മൊഴിയുമോ നാണം
നെഞ്ചിൽ കൂടാരത്തിൻ 
ചുവടുകൾ താളം തട്ടും 
കണ്ണുകൾ കാണാത്ത സ്വപ്നം കാണാം...
മതിലില്ലാ മാനത്ത് 
അതിരുകളില്ലാതെ
കനവിൻ തേരിലേറീ... കഥയായീ...

പിടിച്ചത് നേരാണേ, കടിച്ചത് നേരാ...
കടിച്ചത് നേരാണേ ഞാൻ കരഞ്ഞതും നേരാ...
പാട്ടിന്റെ പട്ടത്തിൽ പറന്നതും നേരാ...
പലവട്ടം പാടീട്ടും ശ്രുതി മാറിപ്പോയ്...

കാട്ടിലു പുലിയുണ്ട് കണ്ടത് നേരാ...
കണ്ടത് നേരാണേ പിടിച്ചത് നേരാ...
കാട്ടിലു പുലിയുണ്ട് കണ്ടത് നേരാ...
കണ്ടത് നേരാണേ പിടിച്ചത് നേരാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaatile Puli

Additional Info

Year: 
2016