ജാലകത്തിന്നരികെ
ജാലകത്തിന്നരികെ ...
പൂത്തുനിൽക്കും പൂമരം പോലെ...
ഈറനാമെൻ തൊടിയിൽ
മെല്ലെ നിറയും പൂമണം പോലെ..
കനവുകൾ നിറയും കവിതകൾ പോലെ
പുഴയും വെള്ളാരം കല്ലും പോലെ
അകലെ മഴപോലെ ഒരു കാലം
വിടർന്ന നിർവൃതിക്കരികിലായ്
ഒരു കൊഴിഞ്ഞ പൂവിൻ മൗനം..
മാരിവില്ലിന്നപ്പുറത്തും മഴമുകിൽ ജാലം
പകൽ മഴപോലെ ഇന്നെൻ അരികിൽ നീയില്ലേ
ഉം..ആ ..ഉം ...
ജാലകത്തിന്നരികെ ...
പൂത്തുനിൽക്കും പൂമരം പോലെ..
നനഞ്ഞ സന്ധ്യകൾക്കരികിലായ് ഒരു
ഈറൻ കാറ്റിൻ ശൗര്യം..
രാവുതോറും ദൂരെ നിന്നൊരു തേങ്ങലുതിരുന്നു
പകൽ മഴപോലെ ഇന്നെൻ അരികിൽ നീയില്ലേ
ഉം..ആ ..ഉം ...
ജാലകത്തിന്നരികെ ...
പൂത്തുനിൽക്കും പൂമരം പോലെ...
ഈറനാമെൻ തൊടിയിൽ
മെല്ലെ നിറയും പൂമണം പോലെ..
കനവുകൾ നിറയും കവിതകൾ പോലെ
പുഴയും വെള്ളാരം കല്ലും പോലെ
അകലെ മഴപോലെ ഒരു കാലം
പകൽ മഴപോലെ ഇന്നെൻ അരികിൽ നീയില്ലേ
ഉം..ആ ..ഉം ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Jalakathinnarike
Additional Info
Year:
2016
ഗാനശാഖ: