മാരിപ്പൂവേ വേവുന്നോ
മാരിപ്പൂവേ വേവുന്നോ നീ
വെയിലിൻ തിരയിൽ ഇടറി
രാവേറുമ്പോൾ താരാകാശം
തിരയും വെറുതെ..ചിരികൾ..
ഏതോ ദൂരെ സാന്ധ്യ വിഷാദസ്വരം
നീ തൊട്ടെന്നോ ജീവപരാഗതലം
അകലെ മഴവിൽ.. അകലെ മഴവിൽ..
മാരിപ്പൂവേ വേവുന്നോ നീ
വെയിലിൻ തിരയിൽ ഇടറി
കാർമേഘങ്ങൾ വിങ്ങി
കായാമ്പൂവിൻ കണ്ണിൽ
മേടക്കാറ്റും മോഹം തന്നേപോയി
ഉള്ളിനുള്ളിൽ തിങ്ങി.. തൂവുന്നുണ്ടെ കണ്ണീർ
വേനൽത്തുമ്പി നീയും പാറിപ്പോയ്
വഴിവിളക്കിൻ തിരിയുലഞ്ഞു
വനിയിലലസം മഴയുലഞ്ഞു
ഏതോ ദൂരെ സാന്ധ്യ വിഷാദസ്വരം
നീ തൊട്ടെന്നോ ജീവപരാഗതലം
അകലെ മഴവിൽ.. അകലെ മഴവിൽ..
മാരിപ്പൂവേ വേവുന്നോ നീ
വെയിലിൻ തിരയിൽ ഇടറി ...
രാവേറുമ്പോൾ താരാകാശം
തിരയും വെറുതെ..ചിരികൾ..
ഓരോ രാവും പൊള്ളി
കണ്ണോരത്തായ് തങ്ങി
പിരിയും സ്വപ്നച്ചിരികൾ ചിന്നിപ്പോയ്
സൂര്യാംശങ്ങൾ മങ്ങി..പുലരിപ്പൂവും തേങ്ങി
ഉദയം തേടി കിളികൾ ദൂരെപ്പോയി
നീലവാനിൻ തൂവുഷസ്സേ
നീട്ടുമോ കൈ വെട്ടമൽപ്പം
ഏതോ ദൂരെ സാന്ധ്യ വിഷാദസ്വരം
നീ തൊട്ടെന്നോ ജീവപരാഗതലം
അകലെ മഴവിൽ.. അകലെ മഴവിൽ..
(മാരിപ്പൂവേ വേവുന്നോ നീ )