ചുരമിറങ്ങണ കൊടുമഞ്ഞിൻ

ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക
വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ
കൊഴിഞ്ഞ പൂവെല്ലാം.. അടിച്ചു മാറ്റിയെൻ
വഴി തെളിക്കെടീ പുലരിപ്പൂങ്കൊടീ

ചുവന്ന പൂക്കളും.. തുടുത്ത കുങ്കുമോം
എടുത്തണിഞ്ഞു വാ.. പുലരൊളിപ്പെണ്ണേ
കതിരരിഞ്ഞരിഞ്ഞരിവാളിൻ തല
തിളങ്ങണുണ്ടെടീ.. എരിവേനൽത്തീയിൽ
ഓഹോ ഹോ...ഹാ ഓരാര രാ രാരാരരാ
ചുരമിറങ്ങണ കൊടുമഞ്ഞിൻ പുക
വകഞ്ഞു മാറ്റെടീ പുലരിപ്പെൺകൊടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Churamirangana kodumanjin

Additional Info

Year: 
2016

അനുബന്ധവർത്തമാനം