കിഴക്കൻ മലയുടെ ചുരം കടക്കുമ്പം
കിഴക്കൻ മലയുടെ ചുരം കടക്കുമ്പം തണുത്ത കാറ്റു വന്നടിക്കണ്...
അടുത്ത വളവൊന്ന് തിരിഞ്ഞു മക്കാനി അടുപ്പിനടുത്തൊന്ന് നിർത്തണേ...

പെരുത്ത മീശ പിരിച്ചു കീറിയ കറുത്ത കൈലിയുടുത്തിട്ട്...
കറുകിറാ പോലെ ചായ വീത്തണ കടയ്‌ക്കു മുൻപിലൊന്നെറക്കണേ...

ഒണക്കപ്പുളിവെറ കടുപ്പിൽ കലത്തില് ഇറച്ചി കെടന്നങ്ങ് തിളക്കണ്...
ഇറക്കി മുണ്ടൊന്നുടുത്ത് കല്യാണി ഇറച്ചി നന്നായിട്ടെളക്കണ്...
ഇറച്ചിക്കറിയുടെ ചാറും പെണ്ണിന്റെ വെയർപ്പിലൂറണ ചൂരും കൊണ്ടെന്റെ
ഒറക്കം കളഞ്ഞല്ലോ മലക്കത്തേവരേ മടക്കോം ഇതുവഴിയാക്കണേ...
കിഴക്കൻ മലയുടെ നടക്കു കൂടൊരു കറുത്ത പെരുവഴി കിടക്കണ്...
മുഴുത്ത പെരുമ്പാമ്പിഴഞ്ഞു വരുമ്പോലെ കറുത്ത് പെരുവഴി കിടക്കണ്..
കറുത്ത മുടിയൊന്ന് വകുത്ത് ചെമ്പകം എടുത്ത് ചൂടിയ പെൺകൊടീ...
കണ്ണിലെന്താണ്... പെണ്ണേ... കരളിലെന്താണ്...

ഇന്നലത്തെ നിലാവിൽ മാരൻ തന്നതെന്തെന്നോതടീ...
നാനനാനാ നാനനാ...
പച്ചമഞ്ഞളരച്ചു തേച്ചു കുളിച്ചു വന്നൊരു തെന്നല്...
ഉച്ചവെയിലൊന്നാറിയാൽ പുഴവക്കിൽ നീ വന്നെത്തണേ....
ആ....