പൗർണ്ണമിചന്ദ്രിക തൊട്ടുവിളിച്ചു

ആ..... 

പൗർണ്ണമിചന്ദ്രിക തൊട്ടുവിളിച്ചു
പത്മരാഗം പുഞ്ചിരിച്ചു
അഴകേ നിൻ ചിരി തൊട്ടു വിളിച്ചു
ആശാലതികകൾ പുഞ്ചിരിച്ചു - എൻ
ആശാലതികകൾ പുഞ്ചിരിച്ചു (പൗർണ്ണമി..)

നീലോൽപല നയനങ്ങളിലൂറി
നിർമ്മലരാഗതുഷാരം
എന്നനുഭൂതി തിരകളിലാടി
നിന്റെ കിനാവിന്നോടം (പൗർണ്ണമി..)

പുഷ്പിണിയായ ശതാവരിവള്ളിയിൽ
തൽപമൊരുക്കീ തെന്നൽ
ഇത്തിരി മധുരം നൽകാൻ തീർക്കുക
മറ്റൊരു തൽപം തോഴീ
മറ്റൊരു തൽപം തോഴീ (പൗർണ്ണമി...)

Malayalam Movie Song | Pournami Chandrika | Rest House | Malayalam Film Song