വസന്തമേ വാരിയെറിയൂ

ആ..... 

വസന്തമേ വാരിയെറിയൂ
വർണ്ണമോഹരാജികൾ 
ഹൃദന്തമേ വാരിയണിയൂ
സ്വർണ്ണ മോഹമാലകൾ
വസന്തമേ... 

തളിരിട്ട പൂവനങ്ങൾ
മലരിട്ട പൂമരങ്ങൾ
ഹരിതാഭ തുന്നി നിൽക്കും
മലയോരമണ്ഡപങ്ങൾ
ചിരിക്കുന്ന മാനം മേലേ
തരിക്കുന്ന ലോകം താഴേ
വസന്തമേ...

കുളിരാർന്ന കാട്ടുചോല
വിടരുന്നു ഞാറ്റുവേല
ഒരു കോടി രാഗമല്ലി
വിരിയിച്ച മേഘമാല
തിളങ്ങുന്ന മാനം മേലേ
ഉണരുന്ന ലോകം താഴേ

വസന്തമേ വാരിയെറിയൂ
വർണ്ണമോഹരാജികൾ 
ഹൃദന്തമേ വാരിയണിയൂ
സ്വർണ്ണ മോഹമാലകൾ
വസന്തമേ... 

Vasanthame Vaariyeriyoo - Rest House (1969)