മാനക്കേടായല്ലോ നാണക്കേടായല്ലോ (F)
മാനക്കേടായല്ലോ നാണക്കേടായല്ലോ
കാലുതെറ്റിയ കൊമ്പന്മാരേ
ഗുഡ് ബൈ - റ്റാറ്റാാ..
കെട്ടു മുറുക്കിയേക്കൂ ഗുഡ് ബൈ പറഞ്ഞേക്കൂ
ടിക്കറ്റെടുത്തു തരാം - വണ്ടിക്കു
ടിക്കറ്റെടുത്തുതരാം
മാനക്കേടായല്ലോ നാണക്കേടായല്ലോ
കാലുതെറ്റിയ കൊമ്പന്മാരേ
കാലിലൊട്ടും കളസ്സമിട്ട്
കാലക്കേടിൻ കോലം കെട്ടും
കോളേജ് റോമിയോകൾ തോറ്റു
തോറ്റു തോറ്റു തോറ്റു തൊപ്പിയിട്ടു
അയ്യയ്യയ്യോ പ്രൊഫസർക്കു മോഹാലസ്യം
അയ്യയ്യോ കാപ്റ്റന്നു പ്രേമാലസ്യം
മാനക്കേടായല്ലോ നാണക്കേടായല്ലോ
കാലുതെറ്റിയ കൊമ്പന്മാരേ
കുരുവിക്കൂടും കുടവയറും
കോർട്ടിനുള്ളിൽ എന്തു ചെയ്യും
സ്ക്കോർ ബോർഡ് ശൂന്യമായിപ്പോയി
എത്രയെത്ര പൂജ്യമിട്ടു - അയ്യോ..
എത്രയെത്ര പൂജ്യമിട്ടു - അയ്യയ്യോ..
പുരുഷന്മാർ വിശ്വാസികൾ
പൂജ്യത്തെ പൂജിക്കും സന്യാസികൾ
പൂച്ചസന്യാസികൾ
മാനക്കേടായല്ലോ നാണക്കേടായല്ലോ
കാലുതെറ്റിയ കൊമ്പന്മാരേ
കണ്ണിലേറു കവണയുമായി
കരിതേച്ച മീശയുമായി
കളിയാടാൻ വന്ന പിള്ളേർ വീണു
വീണു വീണു വീണു വീണു നടുവൊടിഞ്ഞു
അയ്യയ്യയ്യോ പ്രൊഫസർക്കു മോഹാലസ്യം
അയ്യയ്യോ കാപ്റ്റന്നു പ്രേമാലസ്യം
മാനക്കേടായല്ലോ നാണക്കേടായല്ലോ
കാലുതെറ്റിയ കൊമ്പന്മാരേ