വിളക്കെവിടെ വിജനതീരമേ

വിളക്കെവിടേ -  വിജന തീരമേ വിളക്കെവിടെ
വിളക്കെവിടേ - വിജന തീരമേ വിളക്കെവിടെ
വീണടിയും കൂരിരുളിൽ കരയുന്നു - ഭൂമി കരയുന്നു 
വീണടിയും കൂരിരുളിൽ കരയുന്നു - ഭൂമി കരയുന്നു
വിളക്കെവിടേ... 

കഥപറയും നദിക്കരയിൽ 
നടുങ്ങി നിൽക്കും നിഴലുകളേ - നിഴലുകളേ 
ചുടുനിണത്തിൻ ഭാരവുമായ്‌ 
ചുടലക്കാറ്റിൻ തേരു പോയോ - തേരു പോയോ ഓ..
വിളക്കെവിടേ... 

കറുത്ത പുഴയുടെ കരവലയത്തിൽ 
കാറ്റുലഞ്ഞൂ - ചിറകൊടിഞ്ഞു - ചിറകൊടിഞ്ഞു 
മരണഗന്ധം അലയടിച്ചു 
മലനിരകൾ തേങ്ങി നിന്നു - തേങ്ങി നിന്നു ഓ...

വിളക്കെവിടേ - വിജന തീരമേ വിളക്കെവിടെ
വീണടിയും കൂരിരുളിൽ കരയുന്നു - ഭൂമി കരയുന്നു 
വിളക്കെവിടേ - വിജന തീരമേ വിളക്കെവിടെ ഓ... 

Vilakkevide - Rest House (1969